+91 9496 346 565
Call :
NEWS & EVENT

ജീവനിയുടെ 'ജീവദായി' പുരസ്കാരം കുന്നത്ത് ഗോപിനാഥന് ആറാട്ടുപുഴഃ ആറാട്ടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യാരോഗ്യ സംഘടനയായ ജീവനിയുടെ പ്രഥമ 'ജീവദായി' പുരസ്കാരത്തിന് ആറാട്ടുപുഴ കുന്നത്ത് ഗോപിനാഥന്‍ അര്‍ഹനായി. ആയുര്‍വേദ രംഗത്ത് അറുപത് വര്‍ഷമായി തുടര്‍ന്നു വരുന്ന വിശിഷ്ഠ സേവനമാണ് ഗോപിനാഥനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ജീവനിയുടെ സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാന്പ് ദിനമായ ജൂലൈ 17ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്കാരം നല്‍കി ഗോപിനാഥിനെ ആദരിക്കും.
Website Inauguration